ഇടുക്കി : ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണിയുടെ ഇടപെടലിനെത്തുടർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോർഡ് ഇടുക്കിയ്ക്ക് ആദ്യഘട്ടമായി 9,71,91,144 രൂപ അടിയന്തിര സഹായം അനുവദിച്ചു. ജില്ലയിൽ കൊവിഡ് ഇന്റൻസീവ് കെയർ ആശുപത്രി ഒരുക്കുന്നതിനും വെന്റിലേറ്റർ, അവശ്യ മരുന്നുകൾ, പ്രതിരോധ വസ്ത്രങ്ങൾ എന്നിവ വാങ്ങുന്നതിനുമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഇടുക്കി, കൂടാതെ കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകൾക്കും തുക അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കെ എസ് ഇ ബിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.