ഇടവെട്ടി:കെഎം മാണിയുടെ ഒന്നാം ചരമ വാർഷികം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) ഇടവെട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂലമറ്റം അസീസ്സി സ്‌നേഹ ഭവനിലെ അന്തേവാസികൾക്ക് ധനസഹായം നൽകി. ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ഷിജു തോമസ് പൊന്നാമറ്റം പാർട്ടി പ്രവർത്തകർ സമാഹരിച്ച തുക കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്, അറക്കുളം മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനിലം, യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം ട്രഷറർ വിജയ് ടി ചേലാകണ്ടം എന്നിവർ സന്നിഹിതരായിരുന്നു.