തൊടുപുഴ : വഴിത്തല ജീവനി പദ്ധതിയുടെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിൽ നടത്തുന്ന പച്ചക്കറി വിത്തു വിതരണത്തിന്റെഉദ്ഘാടനം പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടിമാണിക്ക് പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ നൽകി പി.ജെ ജോസഫ് എം,എൽ,എ നിർവ്വഹിച്ചു. പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.റെനീഷ് മാത്യു, വാർഡ് മെമ്പർ .ആലീസ് ജോസ്, കൃഷി ആഫീസർ പ്രിയമോൾ തോമസ് എന്നിവർ സംബന്ധിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ വീടുകൾക്കും ആവശ്യമായ പച്ചക്കറി വിത്തുകൾ കൃഷിഭവൻ മുഖേന എത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു.