തൊടുപുഴ : സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ മേഖലയെ ഒഴിവാക്കണമെന്ന് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോറോണാ നിയന്ത്രണത്തിൽ കേരള സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികളിൽ സംതൃപ്തിയുണ്ടെന്നും രോഗത്തെ ഫലപ്രദമായി നേരിടാൻ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ അർപ്പണ മനോഭാവത്തെ അംഗീകരിച്ചു കൊണ്ട് സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണം. ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തിൽ ഈ അവസരത്തിൽ ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും ടെലി മെഡിസിനും നടന്നു വരുന്നതും പരിഗണിക്കേണ്ടതാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ: ആർ. കൃഷ്ണകുമാർ.ജനറൽ സെക്രട്ടറി ഡോ: വി. ജെ. സെബി എന്നിവർ പറഞ്ഞു.