obitmariyamma

തൊടുപുഴ: കൊവിഡ്-19 ബാധിച്ച് അമേരിക്കയിലെ ന്യൂയോർക്കിൽ മലയാളി വീട്ടമ്മ മരിച്ചു. തൊടുപുഴ നെടിയശാല പുത്തൻവീട്ടിൽ മാത്യു കോശിയുടെ ഭാര്യ മറിയാമ്മയാണ് (80) മരിച്ചത്. കരിങ്കുന്നം കറുത്തേടത്ത് പുത്തൻപുരയിൽ പരേതനായ കുരുവിളയുടെ മകളാണ്. നഴ്‌സായ മറിയാമ്മ 40 വർഷത്തോളമായി അമേരിക്കയിലാണ്. കുടുംബസമേതം ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്കിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി മടങ്ങിയിരുന്നു. അഞ്ച് ദിവസം മുമ്പാണ് മറിയാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചതായി നാട്ടിൽ അറിയിപ്പ് ലഭിച്ചത്. സംസ്‌കാരം പിന്നീട്. മക്കൾ: വിനി, വിജു, ജിജു. മരുമക്കൾ: ഫോമ, ഷിജി, സബ്ലിയ. മറിയാമ്മയുടെ 12 സഹോദരങ്ങളും അമേരിക്കയിലുണ്ട്.