കുമളി : കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കാതെ ജനങ്ങൾ നിരത്തിലിറങ്ങിയ സാഹചര്യത്തിൽകുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അണക്കര ഭാഗത്ത് പരിശോധന നടത്തി. അനാവശ്യമായി ഇറങ്ങിയ ഇരു ചക്ര യാത്രക്കാരെയും രേഖകളില്ലാതെ എത്തിയവരെയും താക്കീത് നൽകി വിട്ടയച്ചു. കുമളി എസ്.ഐ.പ്രശാന്ത്.പി.നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.