കാഞ്ഞാർ: ലോക്ക് ഡൗൺ മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ കാഞ്ഞാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി പച്ചക്കറി വിതരണം നടത്തി. കുടയത്തൂർ പഞ്ചായത്തിലെ കാഞ്ഞാർ ടൗൺ, സംഗമം കവല, ഞരളംപുഴ, വെങ്കിട്ട തുടങ്ങിയ ഭാഗങ്ങളിലെ അർഹരായ അഞ്ഞൂറോളം വീടുകളിലാണ് സൗജന്യ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകിയത്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ഷിയാസ്, സി.പി.എം കാഞ്ഞാർ ലോക്കൽ സെക്രട്ടറി സുനിൽ സി.വി, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അഭിലാഷ് മാത്യു, പ്രസിഡന്റ് റിച്ചാർഡ് ജയിംസ്, വൈസ് പ്രസിഡന്റ് മുഹമ്മദ് നസീം, മേഖല കമ്മിറ്റി അംഗങ്ങളായ ലിനോ ജോൺ, അഭിജിത് ബാബു, അമീർ എന്നിവർ നേതൃത്വം നൽകി.