കുടയത്തൂർ : ഗാർഹിക പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമിട്ട് മുട്ടം,കുടയത്തൂർ പഞ്ചായത്തുകളിൽ വിത്ത് പായ്ക്കറ്റുകൾ എത്തിച്ചു. അതതു പഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തകർ,കാർഷിക കർമസേന അംഗങ്ങൾ,കുടുംബശീ പ്രവർത്തകർ എന്നിവർ മുഖേനയാണ് വിത്ത് കിറ്റുകളും തൈകളും വീടുകളിലെത്തിക്കുന്നത്.പയർ, ചീര,മുളക്,ചീനി,തക്കാളി തുടങ്ങിയവയാണ് വീടുകളിൽ എത്തിക്കുന്നത്.അരിക്കുഴ കൃഷിഫാമിൽ നിന്നും മുട്ടം കൃഷിഭവനിൽ എത്തിച്ച തൈകളും കിറ്റുകളും കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.പി.സെലീനാമ്മ സന്നദ്ധ വോളണ്ടിയർമാർക്ക് കൈമാറി.ഹരിത കേരളം ജില്ലാ കോഓർഡിനേറ്റർ ഡോ.ജി.എസ്.മധു,കൃഷി ഓഫീസർ സി.എസ്.സുജിതമോൾ തുടങ്ങിയവർ പങ്കെടുത്തു.കുടയത്തൂർ, കൃഷിഭവനിലും വിത്ത് പായ്ക്കറ്റുകൾ എത്തിച്ചിട്ടുണ്ട്.ഇന്നും നാളെയുമായി പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.