തൊടുപുഴ: കൊവി‌ഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4255 ആയി. ഇതിൽ ഒമ്പത് പേർ ആശുപത്രിയിലും ബാക്കിയുള്ലവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ പുതിയതായി 191 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. ഇന്നലെ 21 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. ഇന്നലെ ഏഴ് പേരുടെ ഫലം വന്നു. ഇതുവരെ 306 പേരുടെ സ്രവം പരിശോധിച്ചതിൽ 250 എണ്ണവും നെഗറ്റീവാണ്. ഇനി 42 പേരുടെ ഫലം കൂടി വരാനുണ്ട്. 5 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.