തൊടുപുഴ: ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടവെട്ടി മാളിയേക്കൽ സഫിയയാണ് (52) മരിച്ചത്.
രോഗിയായ ഇവർ മാസങ്ങളായി കെ.എസ്.ആർ.ടി.സി താത്കാലിക ഡിപ്പോയ്ക്ക് സമീപമുള്ള ലോഡ്ജിലായിരുന്നു താമസം. ദിവസങ്ങൾക്ക് മുമ്പ് രോഗം മൂർച്ഛിച്ച ഇവരെ പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് ലോഡ്ജിൽ തിരികെയെത്തിച്ചു. നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ദിവസവും ഭക്ഷണം നൽകുന്നുണ്ടായിരുന്നു. ഇന്നലെ ഇവർ താമസിച്ചിരുന്ന ലോഡ്ജ് മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.