വണ്ണപ്പുറം:കൊവിഡ്- 19 ലോക് ഡൗൺ ജാഗ്രതയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുന്നതിന് വണ്ണപ്പുറം കൃഷിഭവനിൽ ജീവനി പദ്ധതി പ്രകാരം എത്തിയ പച്ചക്കറി വിത്തുകൾ വിതരത്തിന് തയ്യാറായി. വിത്ത് ആവശ്യമുള്ളവർ വാർഡ് മെമ്പർമാരെയോ ഇക്കോ ഷോപ്പുമായോ ബന്ധപ്പെടണമെന്ന് വണ്ണപ്പുറം കൃഷി ഓഫീസർ അറിയിച്ചു.