helmet
കൊറോണ വൈറസിന്റെ മാതൃകയിൽ ചമയ കലാകാരൻ ഉത്തമൻ നിർമിച്ച ഹെൽമറ്റ്.

കട്ടപ്പന: അനാവശ്യമായി നിരത്തിലിറങ്ങുന്നവരെ ബോധവത്കരിക്കാൻ കൊറോണ വൈറസിന്റെ മാതൃകയിൽ ഹെൽമറ്റ് നിർമിച്ച് ചമയ കലാകാരൻ ഉത്തമൻ. വ്യത്യസ്തമായി നിർമിച്ച ഹെൽമറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ ബോധവത്കരിക്കാൻ ഹെൽമറ്റ് ഉപരിക്കുമെന്നാണ് ഉത്തമൻ പറയുന്നത്. പുതിയ 'കൊറോണ ഹെൽമറ്റ്' പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചാൽ അനാവശ്യമായി നിരത്തിലിറങ്ങുന്ന ഇരുചക്ര വാഹനയാത്രികർക്ക് വേഗത്തിൽ മനസിലാകുമെന്നും ഇദ്ദേഹം പറയുന്നു. കൊറോണ ഹെൽമറ്റ് കട്ടപ്പന സി.ഐ. സോണി മത്തായിക്ക് കൈമാറി.