കരിമണ്ണൂർ: കരിമണ്ണൂരിൽ നിന്ന് 150 കിലോയോളം പഴകിയ മീൻ പിടികൂടി മരുന്നൊഴിച്ച് നശിപ്പിച്ചു. പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മീൻ കണ്ടെത്തിയത്. പഴയ ഫ്രിഡ്ജുകളുടെ മൂടി കളഞ്ഞ് ഐസിട്ട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് മീനുകൾ സൂക്ഷിച്ചിരുന്നത്. വീട്ടിൽ നിന്ന് ആട്ടോറിക്ഷയിൽ കൊണ്ടു നടന്ന് വിൽക്കുന്നതിന് കൊണ്ടു സൂക്ഷിച്ചിരിക്കുകയായിരുന്നു. കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ സോജൻ വർഗീസ്, കരിമണ്ണൂർ എ.എസ്.ഐ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.