കരിമണ്ണൂർ: പൊറോട്ടാ നിർമാണ കേന്ദ്രത്തിൽ ഏഴു ലിറ്റർ കോടയും 200 മില്ലി ചാരായവുമായി ഒരാൾ പിടിയിൽ. ഉപ്പുകുന്ന് കല്ലിടയിൽ ബിനോയിയെയാണ് (40) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാറ്റാൻ ഉപയോഗിക്കുന്ന സാമഗ്രികളും പൊറോട്ട നിർമാണ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിമണ്ണൂർ സി.ഐ വി.കെ. ശ്രീജേഷ്, എസ്.ഐ. പി.ടി. ബിജോയ്, ഷാജി വർഗീസ്, അബ്ദുൽ ഷുക്കൂർ, എ.എസ്.ഐ. പ്രഭാകരൻ, എസ്.സി.പി.ഒ. ജോബിൻ, കെ.പി.ഷക്കീർ, സി.പി.ഒ.മുജീബ് എന്നിവരാണ് പരിശോധന നടത്തിയത്.