മറയൂർ: വേനൽ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ എസ്റ്റേറ്റ് ക്വോർട്ടേഴിസിന്റെ മേൽക്കൂര തകർന്നു. വുഡ് ബ്രയർ ഗ്രൂപ്പിന്റെ തലയാർ തേയില എസ്റ്റേറ്റിലെ ഓഫീസ് ജീവനക്കാരനും കുടുംബവും താമസിക്കുന്ന ക്വോട്ടേഴ്‌സിന്റെ മേൽക്കൂരക്കാണ് ബുധനാഴ്ച്ച് ഉച്ചക്ക് ഒന്നരയോടെ ഇടിമിന്നലിൽ തകർന്നത്. എസറ്റേറ്റ് ജീവനക്കാരനായ ദീപനും കുടുംബവുമാണ് ഇവിടെ താമസിച്ചുവരുന്നത് ഇടി മിന്നൽ ഉണ്ടായ സമയത്ത് ഭാര്യ വിജി മക്കളായ നേഹ, മേഘ, എന്നിവരാണ് ക്വോർട്ടേഴ്‌സിനുള്ളിൽ ഉണ്ടായിരുന്നത് ഭയാനകമായ ശബ്ദം കേട്ട് ഇവർ നോക്കിയപ്പോൾ ചിമ്മിനി തകർന്ന് അടുക്കളക്കുള്ളിൽ വീഴുന്നതാണ് കണ്ടത്. ചിമ്മിണി കൂടാതെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗവും ഭാഗികമായി തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരും പരിക്കേൽകാതെ രക്ഷപ്പെട്ടു. രണ്ട് വർഷം മുൻപും തലയാറിലും പരിസര പ്രദേശമായ പാമ്പൻ മലയിലും ഇടിമിന്നലിൽ വ്യാപക നഷ്ടം സംഭവിച്ചിരുന്നു.