കട്ടപ്പന: ക്ഷേമനിധി അംഗങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച നാമമാത്ര സഹായധനം നിർമാണ ത്തൊഴിലാളി കുടുംബങ്ങളെ നാണം കെടുത്തുന്നതിനു തുല്യമാണെന്ന് കേരള ട്രഡീഷണൽ ആർട്ടിസാൻസ് സംസ്ഥാന സെക്രട്ടറി ജി. സത്യൻ. കൂലിപ്പണിക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 1000 രൂപ വളരെ അപര്യാപ്തമാണ്. പത്തും ഇരുപതും വർഷമായി തൊഴിലാളികൾ അടച്ച അംശാദായത്തിന്റെ പലിശയുടെ ചെറിയ ശതമാനമെങ്കിലും നൽകാമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർമാണത്തൊഴിലാളികളുടെ കുടുംബങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻപോലും ഇവർക്ക് നിവൃത്തിയില്ല. അഞ്ചുവർഷം പിന്നിട്ട ക്ഷേമനിധി അംഗത്തിന് 10000 രൂപ പലിശരഹിത വായ്പയും അനുവദിക്കാൻ സർക്കാരും ബോർഡും തയാറാകണമെന്നും സത്യൻ ആവശ്യപ്പെട്ടു.