തൊടുപുഴ: തൊടുപുഴ ഗോൾഡൺ ജെ. സി. ഐ യുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് കുടിവെള്ളവും ഗ്ളൂക്കാസും നൽകി. മുൻസിപ്പൽ കെയർ യൂണിറ്റിൽ കഴിയുന്ന അന്തേവാസികൾക്ക് കുടിവെള്ളം വിതരണം ചെയ്തു. പ്രസഡന്റ് അനൂപ് അരവിന്ദിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽപ്രമോദ്, ഭുവനേഷ്, ആനന്ദ് എന്നിവർ പങ്കെടുത്തു.