തൊടുപുഴ: കൊവിഡ് 19 ന്റെ പ്രതിരോധത്തിലും നിയന്ത്രണത്തിലും 'കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം ' എന്ന സന്ദേശത്തോടെ ആയുർവേദം ഉപയോഗപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസ്സോസിയേഷൻ .സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളും ആശുപത്രികളും കേന്ദ്രീകരിച്ച് സുഖായുഷ്യം, സ്വാസ്ഥ്യം, ആയുർ രക്ഷ,പുനർജനി, നിരാമയ തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചത് ആയുർവേദ സാധ്യതകൾക്ക് അനിവാര്യമായ തീരുമാനമാണെന്നും ഈ അവസരത്തിൽ ആയുർവേദ സാദ്ധ്യതകൾ പരമാവധി പൊതു ജന നന്മയ്ക്കായി ഉപയോഗപ്പെടുത്താൻ ഡോക്ടർമാർ അർപ്പണ മനോഭാവത്തോടെ മുന്നിട്ടിറങ്ങണമെന്നും കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി, എന്നിവർ പറഞ്ഞു.