തൊടുപുഴ: ന്യൂമാൻ കോളേജിൽ നിലവിലുള്ളതും അടുത്ത അദ്ധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ളതുമായ താഴെപ്പറയുന്ന വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ എയ്ഡഡ് മേഖലയിലും കോമേഴ്‌സ് വിഷയത്തിൽ എയ്ഡഡ് /അൺ എയ്ഡഡ് മേഖയലിയും അപേക്ഷ ക്ഷണിച്ചു.
പി.എച്ച്ഡി/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. എയ്ഡഡ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപ തസ്തികകളിലേക്കുള്ള അപേക്ഷകർ വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലുള്ള പാനലിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എപ്രിൽ 27 നു മുമ്പായിഈ മെയിലിൽ ബയോഡേറ്റാ അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഈ മെയിൽ:newmancollegethodupuzha@gmail.com