കൊന്നത്തടി: കേരളാ കോൺഗ്രസ്സ്(എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൊന്നത്തടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് കേരള കോൺഗ്രസ് ( എം ) മണ്ഡലം കമ്മിറ്റിആവശ്യമായ ഭക്ഷണ സാധനങ്ങൾ നൽകി
മണ്ഡലം പ്രസിഡന്റ് ജെയിംസ് മ്ലാകുഴിയുടെ നേതൃത്വത്തിൽനടന്ന ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി മൽക്ക, ജോസഫ് സേവിയർ, കേരള യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് പ്രിൻസ് ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ്ജോസി വേളാച്ചേരി പന്നിമറ്റം ഇമ്മാനുവേൽ സ്‌നേഹാശ്രമത്തിൽ ഭക്ഷ്യ കിറ്റുകൾ നൽകി. ജോസ് കുന്നുംപുറത്ത്, കുര്യാച്ചൻ പൊന്നാമറ്റം, സജി മൈലാടി, ജെസ്റ്റിൻ ചെമ്പകത്തിനാൽ, ജോർജ് അടപ്പൂര്, ശ്രീമതി ലാലി ജോസി, സിൽവി തോമസ്, ഷെറിൻ ജെസ്റ്റിൻ, ജിബിൻ ജോബ്, വിമൽ തോമസ് എന്നിവർ നേത്യത്വം നൽകി