തൊടുപുഴ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡീൻകുര്യാക്കോസ് എം.പിയുടെ നിർദ്ദേശാനുസരണം സിനിമാ സംവിധായകൻ സോഹൻ റോയി ചെയർമാനായിട്ടുള്ള ഏരീസ് ഗ്രൂപ്പ്, ഇടുക്കി പാർലമെന്റ് മണ്ഡലത്തിലേക്ക് ഒരു വെന്റിലേറ്ററും മറ്റു പ്രതിരോധ ഉപകരണങ്ങളും കൂടാതെ എല്ലാ പഞ്ചായത്തിലേക്കും 100 കിലോ അരി വീതവും നൽകി. തൊടുപുഴപുഴ എൽ.എ. തഹസിൽദാർ വി.ആർ ചന്ദ്രൻ പിള്ള ഡീൻ കുര്യാക്കോസ് എം.പി.യിൽ നിന്നും അരി ഏറ്റുവാങ്ങി. എൻ.ഐ ബെന്നി, വി.ഇ താജുദ്ദീൻ, അക്ബർ. ടി.എൽ, മനോജ് കോക്കാട്, ജാഫർഖാൻ മുഹമ്മദ്, രാജേഷ് ബാബു, സുരേഷ് രാജു എന്നിവർ സംബന്ധിച്ചു. എം.പി ഫണ്ടിൽ നിന്നും 1.48 കോടി രൂപ അനുവദിച്ച് വെന്റിലേറ്റർ ഉൾപ്പടെ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരവെ ഏരീസ് ഗ്രൂപ്പ് ഒരു വെന്റിലേറ്റർ എത്തിച്ചു നൽകിയത് പ്രത്യേക സഹായമായതായി എം.പി പറഞ്ഞു.
തൊടുപുഴപുഴ എൽ.എ. തഹസിൽദാർ വി.ആർ ചന്ദ്രൻ പിള്ള ഡീൻ കുര്യാക്കോസ് എം.പി.യിൽ നിന്നും അരി ഏറ്റുവാങ്ങുന്നു