തൊടുപുഴ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നാർ മേഖലയിലെ വയോജനങ്ങൾ, രോഗികൾ, കുട്ടികൾ എന്നിവർക്ക് മരുന്നും ഭക്ഷണവും ആവശ്യമുള്ളവർക്ക് അവ വീടുകളിൽ സന്നദ്ധപ്രവർത്തകർ എത്തിച്ചുനൽകുമെന്ന് സബ്‌കളക്ടർ പ്രേംകൃഷ്ണൻ അറിയിച്ചു. ഈ വിഭാഗങ്ങളിൽപ്പെടുന്നവർ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. ആവശ്യങ്ങൾ ഉള്ളവർ ബന്ധപ്പെടുക 9447825887 (പ്രവീൺ).