മൂലമറ്റം: മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് ചീനിക്കുഴി, മലയിഞ്ചി ഭാഗത്ത് നടത്തിയ പരിശോധയിൽ 7 ഗ്രാം ഉണക്ക കഞ്ചാവുമയി തൊടുപുഴ കാരിക്കോട് കുമ്പംകല്ല് കണിമറ്റത്തിൽ അസർജമാലി (21) നെ പിടികൂടി. ചീനിക്കുഴി - മലയിഞ്ചി റോഡിൽ പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം വെച്ചാണ് പിടിയിലായത്.കണ്ടാൽ അറിയാവുന്ന ആളുടെ കയ്യിൽനിന്നും തൊടുപുഴയിൽ നിന്നും വങ്ങിയതാണെന്നാണ് ഇയാൾ മൊഴി നൽകിയത്. അന്വേഷണത്തിൽ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് മനസിലായതായി എക്സ്സൈസ് അധികൃതർ പറഞ്ഞു.