തൊടുപുഴ: ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരസഭയ്ക്ക് മാസ്‌കുകളും പ്രതിരോധ ഗുളികകളും സാനിറ്റൈസറും വിതരണം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്‌സൺ, മുൻസിപ്പൽ സെക്രട്ടറി, കൗൺസിലർമാരായ ടി. സുധാകരൻ നായർ, സഫിയ ജബ്ബാർ, ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികളായ ടോം ചെറിയാൻ, ഷൈജൊ ചെറുനിലം, മൈക്കിൾ കുളപ്പുറം, ടോം അഞ്ചുകണ്ടം, ജോജോ പുഞ്ചത്താഴം എന്നിവർ നേതൃത്വം നൽകി.