തൊടുപുഴ: ലോക്ക്ഡൗൺ കാലത്തുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ആത്മഹത്യ പ്രതിരോധരംഗത്ത് തൊടുപുഴയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന കേന്ദ്രമായ ഉണർവിൽ, പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. ഈ കാലഘട്ടത്തിൽ നേരിട്ടു ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ ബി.എസ്.എൻ.എലിന്റെ കാൾ ഫോർവേഡിങ് ഫെസിലിറ്റി ഉണർവ് ഉപയോഗപ്പെടുത്തുന്നു. അതിനാൽ ആത്മഹത്യ പ്രവണതയോ അല്ലെങ്കിൽ എന്തെങ്കിലും ദുഃഖമോ മാനസിക സംഘർഷമോ അനുഭവിക്കുന്നവർക്ക് അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും ഫോണിലൂടെ പങ്ക് വയ്ക്കാം. ഉണർവിന്റെ സേവനം തികച്ചും സ്വകാര്യവും സൗജന്യവുമായിരിക്കും. ഫോൺ: 04862 225544. സമയം എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ചു വരെ.