തൊടുപുഴ: താലൂക്കിൽ കൊവിഡ്- 19 പശ്ചാത്താലത്തിൽ അതിജീവനത്തിന്റെ ഭാഗമായി സർക്കാർ റേഷൻ കാർഡുടമകൾക്ക് അനുവദിച്ച 1000 രൂപയുടെ 17 ഇനങ്ങൾ ഉൾപ്പെട്ട കിറ്റിന്റെ വിതരണം ആരംഭിച്ചു. ഇന്നലെ എ.എ.വൈ (മഞ്ഞ) വിഭാഗത്തിൽപ്പെട്ട ട്രൈബൽ കാർഡുടമൾക്ക് വിതരണം നടത്തി. നാളെ മുതൽ എ.എ.വൈ വിഭാഗത്തിലുള്ള മുഴുവൻ കാർഡുടമകൾക്കും കിറ്റുകൾ റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്യും. തുടർന്ന് പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാർഡുടമകൾക്കാണ് ക്രമമനുസരിച്ച് കിറ്റുകൾ വിതരണത്തിന് എത്തിക്കും. റേഷൻ കാർഡ് ഏത് റേഷൻ കടയിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതേ റേഷൻകടയിൽ നിന്ന് മാത്രമേ സ്‌പെഷ്യൽകിറ്റ് ലഭിക്കൂ. റേഷൻ ഡിപ്പോ മാറി കിറ്റ് ലഭിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.