തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ പ്രതിരോധത്തിെന്റ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4323 പേർ. ഇന്നലെ 68 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 23 പേരുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചു. 45 ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്. ഇതുവരെ വന്ന പരിശോധനാഫലങ്ങളിൽ 270 എണ്ണം നെഗറ്റീവാണ്.