തൊടുപുഴ: ലോറേഞ്ചിൽ മൂന്നിടത്ത് നിന്ന് ചാരായവും കോടയും പിടികൂടി.
കൂവപ്പള്ളി ഭാഗത്ത് നിന്ന് കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ കാഞ്ഞാർ പൊലീസിന്റെ പിടിയിലായി. എടാട് കണ്ടത്തിൽ സാബുവാണ് (37) പിടിയിലായത്. മറ്റ് രണ്ട് പ്രതികളായ ചെറുകാട്ടിൽ ലിജോ, കണ്ടത്തിൻകരയിൽ സാജൻ എന്നിവർ ഓടി രക്ഷപ്പെട്ടു. ലിജോയുടെ വീട്ടിൽ നിന്ന് 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. കാഞ്ഞാർ എസ്.ഐ സിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വീടിന്റെ അടുക്കളയിൽ ചാരായം വാറ്റിക്കൊണ്ടിരിക്കവയെണ് കാളിയാറിൽ മൂന്ന് പേർ അറസ്റ്റിലാകുന്നത്. കൂവപ്പുറം പുത്തൻപുരയിൽ രജീവ്, ചീങ്കൽസിറ്റി ചെത്തേൽ രഞ്ജിത്, പേരത്തിനാൽ സോനു എന്നിവരെയാണ് പിടികൂടിയത്. രജീവിന്റെ വീട്ടിലാണ് ചാരായം വാറ്റിയത്. ഇവരുടെ പക്കൽ നിന്ന് 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കാളിയാർ എസ്.ഐ. വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കരിങ്കുന്നത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഒരു യുവാവ് അറസ്റ്റിലാകുന്നത്. വടക്കുംമുറി പനന്താനംപറമ്പിൽ നോയിസാണ് രണ്ടേമുക്കാൽ ലിറ്റർ ചാരായവുമായി പിടിയിലായത്. തൊടുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അബു എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നൽകി.