തൊടുപുഴ: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ചെറുതും വലുതുമായ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ദുരിതത്തിൽ. ദിവസവേതനക്കാരായ ഇവരിൽ പലരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. അസംഘടിതരായ ഇവർക്ക് ഇതുവരെ ഒരു സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളടക്കം ഇക്കൂട്ടത്തിലുണ്ട്. ഇവർക്കും സഹായം നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. പാചകപ്പുര മുതൽ സപ്ലയർമാർ വരെയുള്ളവർ ഇപ്പോൾ ദുരിതത്തിലാണ്. അസംഘടിതരായതിനാൽ തങ്ങൾക്കു വേണ്ടി സർക്കാരിൽ സമ്മർദം ചെലുത്താൻ ആരുമില്ലെന്നാണ് ഇവരുടെ പരാതി. ഇക്കാര്യത്തിൽ അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അടുക്കളയിൽ പാത്രം കഴുകുന്നവർ ഉൾപ്പെടെയുള്ള തൊഴിലാളികൾ.