കുമളി: കൊവിഡ് 19 തമിഴ്‌നാട്ടിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരള അതിർത്തിയിലെ കാനനന പാതകൾ ഭീഷിണിയാകുന്നു .
തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളായ കുമളിറോസാപ്പുകണ്ടം, ബോഡിമെട്ട്, കമ്പംമെട്ട്, ചെല്ലാർകോവിൽ തുടങ്ങിയ പ്രദേശങ്ങൾ വഴി തമിഴ്നാട്ടുകാർക്ക് എത്താൻ സാധിക്കും.
കമ്പം, തേനി, ഗുഡല്ലൂർ, തുടങ്ങിയ തമിഴ്‌നാട് പ്രദേശത്തെ ആളുകൾക്ക് ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഏലകൃഷി ഉണ്ട്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഏലകൃഷിക്ക് വേണ്ട പരിചരണം നൽകാൻ സാധിച്ചിട്ടില്ല. കൃഷി നശിക്കുമെന്ന കാരണത്താൽ കൃഷി ഇടം നോക്കാൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഊട് വഴികളിലൂടെ തമിഴ്നാട്ടുകാർ എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇത്തരത്തിൽ വന്ന തമിഴ് കുടുംബത്തെ ചക്കുപള്ളം ഭാഗത്ത് വച്ച് നാട്ടുകാർ പിടിക്കുടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. അതിർത്തി പ്രദേശത്തുകൂടി എത്തുന്നവരെ പിടികൂടാൻ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഏലം തൊട്ടം ഉടമയ്‌ക്കെതിരെ കേസ്
ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മുപ്പതിലധികം തൊഴിലാളികളെ പണിയെടുപ്പിച്ച ഏലം തോട്ട ഉടമയ്‌ക്കെതിരെ കുമളി പൊലീസ് കേസെടുത്തു. ആന വിലാസം കുത്തു കൽശേരി മനോഹരനെതിരെയാണ് കേസ്. ആനവിലാസം, ശാസ്താ നട തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന തമിഴ് തൊഴിലാളികളെ കൊണ്ടാണ് പണി നടത്തിവന്നത്. വിവരമറിഞ്ഞ സന്നദ്ധ സംഘാടകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നിയമ വിരുദ്ധമായി ഏലതോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കും ഉടമയ്‌ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കുമളി എസ്.ഐ പ്രശാന്ത് .പി .നായർ പറഞ്ഞു.