merchants

തൊടുപുഴ: കൊവിഡ്- 19 ബ്ലോക്ക് ഏകോപനസമിതിയുടെയും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ അഗതി മന്ദിരങ്ങളിലേക്കും സേവ്യേഴ്‌സ് ഹോമിലേക്കും ഭക്ഷ്യധാന്യങ്ങൾ നൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ആവശ്യവസ്തുക്കളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ചില സ്ഥാപനങ്ങളിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തടസമായിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശത്തെ തുടർന്ന് കാർഡില്ലാത്തവർക്കും ഭക്ഷ്യ ധാന്യങ്ങൾ നൽകാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ അംഗങ്ങളുള്ള സ്ഥാപനങ്ങളിലാണ് സമിതിയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചു നൽകിയത്. കൊവിഡ് 19 ബ്ലോക്ക് തല ഏകോപന സമിതി ചെയർമാൻ സിനോജ് എരിച്ചിരിക്കാട്ട്, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, കൺവീനർ ഡോ. രേഖ ശ്രീധർ, ഡോ. ജെറി എന്നിവർ നേതൃത്വം നൽകി.