kanjavu
യുവാക്കളുടെ പക്കൽ നിന്നു പിടിച്ചെടുത്ത കഞ്ചാവ്.

കട്ടപ്പന: ലോക്ക് ഡൗണിൽ കഞ്ചാവ് കടത്തിയ യുവാക്കളടക്കം മൂന്നുപേരെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശികളായ ആരനോലിക്കൽ ജയ്ൻ മാത്യു(22), മഠത്തിൽ ജസ്റ്റിൻ ജോയി(20) എന്നിവരാണ് 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവർക്ക് കഞ്ചാവ് നൽകിയ കട്ടപ്പന ഇടുക്കിക്കവല നെടുംപുറത്ത് ടോമി(50)യെയും പിടികൂടി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കട്ടപ്പനയിൽ നിന്നു വാങ്ങിയ കഞ്ചാവുമായി ഇടുക്കിയിലേക്കു പോകുന്നതിനിടെ കാൽവരിമൗണ്ടിൽ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ടോമിയുടെ പക്കൽ നിന്നു കഞ്ചാവ് വാങ്ങി ചില്ലറ വിൽപന നടത്തുന്നവരാണ് ഇരുവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി ഇൻസ്‌പെക്ടർ എ. അജിത്, എസ്.ഐ. സി.പി. രഘുവരൻ, സി.പി.ഒമാരായ മനോജ് വർഗീസ്, ജോമോൻ, രാജേഷ്, സമൽദാസ് എന്നിവരാണ് പരിശോധന നടത്തിയത്.