തൊടുപുഴ :കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം, ക്വാറന്റിനിലുള്ള ആളുകളുടെ വിവരശേഖരണം, വിവിധ വിഭാഗങ്ങൾക്കുള്ള ഭക്ഷണകിറ്റുകളുടെ വിതരണം, സന്നദ്ധപ്രവർത്തകരുടെ ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വീഡിയോകോൺഫറൻസ് നടത്തി. കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ വിതരണം നടത്തുന്ന സൗജന്യ ഭക്ഷണം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ളവർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചു. പഞ്ചായത്തുകളുടെ നിയന്ത്രണത്തിനുള്ള ആരോഗ്യസ്ഥാപനങ്ങളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും സ്ഥിരമായി മരുന്ന് ആവശ്യമുള്ളരോഗികൾക്ക് അവർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സന്നദ്ധപ്രവർത്തകരുടെയും, പാലിയേറ്റീവ് പ്രവർത്തകരുടെയും സഹായത്തോടെ മരുന്നുകൾ എത്തിച്ചു നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ കുടുംബങ്ങൾക്കും ഗ്രാമപഞ്ചായത്തിന്റെ സൗഹാർദ്ദപരമായസേവനം ലഭ്യമാക്കണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചു.