തൊടുപുഴ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുബന്ധ തൊഴിൽ എടുക്കുന്നവർക്ക് സർക്കാർ 1000 രൂപ വീതം ആനൂകൂല്യം അനുവദിച്ചെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർകടുത്ത പ്രതിസന്ധിയിലാണെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ജി ഷാജിയും സെക്രട്ടറി ബിജോ മങ്ങാട്ടും പറഞ്ഞു. രോഗം കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതു മുതൽ വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും നിയന്ത്രണമുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ജോലികൾ പോലും ക്യാൻസലായി.കൂടാതെ റിട്ടയർമെന്റ് കാലത്ത് സ്വാഭാവികമായി ലഭിച്ചുകൊണ്ടിരുന്ന ജോലികളും ലഭിക്കാതെയായി. ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം തുടരും എന്നതിനാൽ സീമപ ഭാവിയിൽ വർക്കുകളൊന്നു ലഭിക്കുകയുമില്ല.
ആഴ്ചകളായിസ്റ്റുഡിയോകൾ അടഞ്ഞുകിടക്കുന്നതിനാൽ ഉപകരണങ്ങൾ കേടുവരാനുള്ള സാദ്ധ്യതയും കൂടുതലാണ്.ഇക്കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും നിയന്ത്രണങ്ങൾ തുടർന്നാൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുവാദം നൽകണംഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മുഴുവൻ എം.എൽ.എ മാർക്കും കത്ത് നൽകിയെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല.കൂടാതെ കുറഞ്ഞ പലിശയ്ക്ക് വായ്പകളും നിലവിലുള്ള വായ്പകൾക്ക് ഒരു വർഷത്തെ മൊറോട്ടോറിയം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.