കട്ടപ്പന: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ കാലത്തിന്റെ ഓർമയ്ക്കായി കൊവിഡ്19 നാടക ചിന്തകൾ എന്ന പേരിൽ പുസ്തകങ്ങൾ പുറത്തിറക്കും. ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് അവരുടെ സർഗാത്മക അനുഭവ സൃഷ്ടികൾ അയയ്ക്കാം. ഈ ലോകവും ഇരുണ്ട കാലവും സർവ ചരാചരങ്ങളും അതിലെ മനുഷ്യാവസ്ഥയും എന്നതാണ് വിഷയം. ലോകംഇന്ത്യകേരളം കൊറോണയ്ക്കുമുമ്പും കൊറോണ കാലത്തും സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളും ഉൾപ്പെടുത്താം. തെരഞ്ഞെടുക്കപ്പെടുന്നതിൽ ആശയ വ്യക്തതയും ഭാഷാവ്യക്തതയും അരങ്ങ് അവതരണ സാധ്യതയും ഉള്ളതാണെങ്കിൽ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കും. അരങ്ങ് സാധ്യതയുള്ളവ സ്വീകരിക്കും. ലക്ഷണമൊത്ത നാടകങ്ങൾക്ക് പുറമേ നാടക ചിന്തകളും ഉൾപ്പെടുത്തും. രചനകൾ വേഡ്, പി.ഡി.എഫ് ഫോർമാറ്റിൽ natakkerala@
എന്നീ ഇമെയിൽ വിലാസങ്ങളിൽ അയയ്ക്കണം.