തൊടുപുഴ: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പാർട്ടിയോട് ആത്മാർത്ഥയും സ്‌നേഹവുമുള്ള പ്രവർത്തകനായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവൻ പ്രവർത്തകർക്കും ആവേശം പകർന്ന കരുത്തുറ്റ പാർട്ടി നേതാവായിരുന്നു. മറക്കാൻ പറ്റാത്ത നിരവധി നിമിഷങ്ങൾ ജില്ലയിലെ പ്രവർത്തകർക്ക് നൽകിയാണ് അദ്ദേഹം യാത്രയായത്. ബി.ഡി.ജെ.എസിന്റെ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആഫീസിന്റെ ഉല്ഘാടനം മുതൽ പൊലീസ് മർദ്ദനത്തിൽ മരിച്ച രാജ്കുമാറിന്റെ ഭവന സന്ദർശനം വരെ ജില്ലയിൽ നടന്ന എല്ലാ പരിപാടിയിലും അദ്ദേഹം പങ്കാളിയായി. പാർട്ടിക്ക് പകരം വയ്ക്കാനില്ലാത്ത ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ജില്ലാ പ്രസിഡന്റ് വി. ജയേഷ് പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ പി. രാജൻ, കെ.ഡി. രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ, ഷാജി കല്ലാറയിൽ, ജനറൽ സെക്രട്ടറിമാരായ രാജേന്ദ്രലാൽ ദത്ത്, വിനോദ് തൊടുപുഴ, ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് തട്ടുപുര (തൊടുപുഴ), പാർത്ഥേശൻ ശശികുമാർ (ദേവികുളം), മനേഷ് കുടിക്കയത്ത് (ഇടുക്കി), രമേശ് കല്ലാർ (ഉടുമ്പഞ്ചോല), അജയൻ (പീരുമേട്) എന്നിവരും അനുശോചനം രേഖപ്പെടുത്തി.