മുട്ടം: തൊടുപുഴ അഗ്നിശമന യൂണിറ്റ് മലങ്കരയിലുള്ള ഹില്ലി അക്വാ പ്ലാന്റ്അണുവിമുക്തമാക്കി. പ്ലാന്റിന്റെ ഔട്ട്‌ലറ്റ്, മാർക്കറ്റിങ്ങ് വിഭാഗം, ഓഫീസ്മുറ്റം ഉൾപ്പടെയുള്ള ചുറ്റ് പ്രദേശങ്ങളിലും അണുവിമുക്ത പ്രവർത്തനം നടത്തി. ഹില്ലി അക്വാ മാനേജർ ജൂബിൾ മാത്യു അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമന യൂണീറ്റ് പ്ലാന്റിൽ എത്തിയത്. അഗ്നിശമന വിഭാഗത്തിലെ ജീവനക്കാരായ കെ എം നാസർ, വിബിൻ സേവ്യർ, സുഭാഷ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.