തൊടുപുഴ : നഗരസഭയുടെ ചില വാർഡുകളിൽ ഡെങ്കുപ്പനി കാണപ്പെടുന്നുണ്ട്. എല്ലാവരും ഉറവിട നശീകരണംനടത്തുന്നതിനും വിടും പരിസരവും വൃത്തി യായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ .സുജ അഭ്യർത്ഥിച്ചു .വീട്ടിലും പരിസരങ്ങളിലും ഉള്ള കുപ്പി, ടയർ ചിരട്ട കളിപ്പാട്ടങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയ നീക്കം ചെയ്യുക. ശേഖരിച്ചു വയ്ക്കുന്ന വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റി നിറയ്ക്കുക. ടാങ്കുകളും, പാത്രങ്ങളും മൂടി വയ്ക്കണം. ടാങ്കുകൾ ആഴ്ചയിലോരിക്കൽ പൂർണ്ണമായും വറ്റിച്ച് നിറയ്ക്കണം.റബർ തോട്ടങ്ങളിലെ ചിരട്ടകൾ ടാപ്പിംഗിന് ശേഷം കമഴ്ത്തി വയ്ക്കണം.ഫ്രിഡ്ജിന്റെ ട്രേ, ടെറസ്, ഷേഡ് ഇവിടങ്ങളിലും ശ്രദ്ധിക്കണം. പനി വന്നാൽ സ്വയം ചികിത്സ ഒഴിവാക്കുകയും ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധി കൾ ആശാപ്രവർത്തകർ എന്നിവരെ അറിയിക്കുകയും വേണമെന്ന് ഡോ .സുജ അഭ്യർത്ഥിച്ചു.