വെള്ളത്തൂവൽ : ഹൈറേഞ്ച് മിൽക്കിന്റെ ഡിപ്പോകളിൽ പാൽ അളക്കുന്ന ഷീര കർഷകർക്ക് കൊവിഡ് 19 ആശ്വാസ ധനസഹായ വിതരണം നടന്നു. സംഘം പ്രസിഡന്റ് കെ.ആർ ജയനും ജനറൽ മാനേജർ ഇൻ ചാർജ് ഒ.വി.ഷൈലമ്മയും ചേർന്ന് മുന്നൂറ്റമ്പത് ക്ഷീരോത്പാദകർക്ക് ധനസഹായം വിതരണം നടത്തി . അംഗങ്ങളുടെ ക്ഷേമനിധിയിൽ നിന്നുമാണ് സഹായം . ക്ഷേമനിധിയിൽ ഇല്ലാത്ത ക്ഷീരോത് പാദകർക്കും സംഘത്തിൽ നിന്നും ധനസഹായം വിതരണം ചെയ്തു.