തൊടുപുഴ: കൊവിഡ് 19 പ്രതിരോധത്തിെന്റ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4371 പേർ. പുതുതായി 40 പേരെ കൂടി വീടുകളിൽ ഇന്നലെ നിരീക്ഷണത്തിലാക്കി. ആശുപത്രികളിൽ എട്ട് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒൻപത് ദിവസമായി ജില്ലയിൽ നിന്ന് പുതിയ കേസുകളൊന്നും റിപോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 304 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 290 എണ്ണവും നെഗറ്റീവാണ്.