തൊടുപുഴ: ജില്ലയിലെ മത്സ്യ വിപണനകേന്ദ്രങ്ങളിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പുംചേർന്ന് നടത്തിയ പരിശോധനയിൽ 217 കിലോയോളം പഴകിയതും മായം കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പല കടകളിൽ നിന്നായി ചൂര ,കേര എന്നീ മത്സ്യങ്ങളാണ് എന്നീ മത്സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത് . തൊടുപുഴ, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ടിപെരിയാർ, മാട്ടുക്കട്ട, കട്ടപ്പന, നെടുങ്കണ്ടം, പരപ്പ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. ജില്ലയിൽ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 35 കടകളിലായി നടത്തിയ പരിശോധനയിൽ 217 കിലോ പച്ച മീനും 5 കിലോ ഉണക്ക മീനും നശിപ്പിച്ചു. മായം കലർന്ന മത്സ്യങ്ങൾ വിപണനം നടത്തുന്നുവെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 172 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.