തൊടുപുഴ : വാഴക്കുളം ജീവധാര റീനൽ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു. ജീവധാരയുടെ ഗുണഭോക്താക്കളായ 16 രോഗികൾക്കു മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ഫൗണ്ടേഷന്റെ ചെയർമാൻ എം. ഡി. കുര്യനും പി ആർ ഓ ജെറ്റിൻ മനുവലും കൂപ്പൺ വിതരണം നിർവഹിച്ചു.രോഗികളുടെ വീട്ടിലോ ഡയാലിസിസ് ചെയ്യുന്ന ആശുപത്രി അധികാരികളുടെ പക്കലോ കൂപ്പണുകൾ എത്തിച്ചു കൊടുക്കുന്നതിനാണ് ജീവധാര നിശ്ചയിച്ചിട്ടുള്ളത്.
കൂപ്പൺ വിതരണത്തിൽ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യൻ, നഴ്‌സിംഗ് സുപ്രണ്ട് സിസ്റ്റർ മേരി ആലപ്പാട്ട്, നെഫ്രോളജിസ്‌റ് ഡോക്ടർ നിഷാദ് രവീന്ദ്രൻ, ഡയാലിസിസ് കോഓർഡിനേറ്റർ അരുൺ പി മോഹൻ, മാർക്കറ്റിംഗ് മാനേജർ സിജോ സുകുമാരൻ എന്നിവരും സന്നിഹിതരായിരുന്നു.