sanoi
കഞ്ചാവുമായി പിടിയിലായ സനോയി

കട്ടപ്പന: കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പൂഴിക്കുന്നേൽ സനോയി കുര്യക്കോസാ(29) ണ് 110 ഗ്രാം കഞ്ചാവുമായി കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നു പിടിയിലായത്. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ വീട്ടുടമ ജോസിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കട്ടപ്പന എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.