ചികിത്സയിരുന്ന മൂന്ന് പേരുടെ രോഗം ഭേദമായി
തൊടുപുഴ: കൊവിഡ് രോഗബാധയെത്തുടർന്ന് ചികിത്സയിരുന്ന മൂന്ന് പേരുടെ രോഗം ഭേദമായി. ഇടുക്കി ജില്ല ഇതോടെ കൊവിഡ് മുക്ത ജില്ലയായി .കോട്ടയത്തിന് പിന്നാലെയാണ് ഇടുക്കിയും കോവിഡ് മുക്യമായത്.
നേരത്തേ രോഗം ഭേദമായ ചുരുളി സ്വദേശിയുടെ എഴുപതുകാരിയായ അമ്മ, പത്തുവയസുകാരൻ മകൻ, നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കുമ്മംകല്ല് സ്വദേശി എന്നിവരുടെ അവസാന പരശോധനാ ഫലമാണ് നെഗറ്റീവായത്.എഴുപതുകാരിയും രണ്ട് കുട്ടികളും വദേശിയും ഉൾപ്പടെ 10 പേർക്കായിരുന്നു ജില്ലയിൽനേരത്തെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പതു പേർഇടുക്കി മെഡിക്കൽ കോളേജലേയും തൊടുപുഴ ജില്ലാ ആശുപത്രിയലേയും ചികിത്സയിലൂടെയാണ് രോഗമുക്തരായത്. മൂന്നാറിൽ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ.
മൂന്നാറിലെത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്ത്നിന്നെത്തിയ കുമാരമംഗലം സ്വദേശി, ചെറുതോണി സ്വദേശിയായ കോൺഗ്രസ് നേതാവ് എന്നിവർക്കും രോഗം കണ്ടെത്തി.കോൺഗ്രസ് നേതാവിൽ നിന്നാണ് ചുരുളി സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനും ബൈസൺവാലി സ്വദേശിയായ അദ്ധ്യാപികയ്ക്കും രോഗം പകർന്നത്. ചുരുളി സ്വദേശിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും പത്ത് വയസുകാരൻ മകനും ബൈസൺവാലി സ്വദേശിയുടെ ഒമ്പതുകാരൻ മകനും കുമ്മംകല്ല് സ്വദേശിക്കും പിന്നീട് രോഗ ബാധയുണ്ടായി. അതിന് ശേഷം ഇതുവരെ ഒരു കോവിഡ് കേസുപോലും ജില്ലയിൽ റപ്പോർട്ട് ചെയ്തിട്ടില്ല.
. ഓരോ രോഗിയുടെയും റൂട്ട് മാപ്പ് ഉൾപ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാൻ കഴിഞ്ഞുവെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും രാപകൽ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ജില്ലയിൽ പുതുതായി രോഗികളില്ല എന്നത് എല്ലാവർക്കും വളരെ ആശ്വാസം പകരുന്ന കാര്യമാണ്. പ്രതിരോധം സംബന്ധിച്ചു സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പ്രചാരണം നടത്തിവരുന്നുണ്ട്. അതിർത്തിയിൽ പൊലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നു. മൂന്നാറിൽ പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംദിനങ്ങളിലും ഇപ്പോഴുള്ള പ്രവർത്തനം ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.