കട്ടപ്പന: കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഈസ്റ്റർവിഷു കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യസാധനങ്ങളടങ്ങിയ 50ൽപ്പരം കിറ്റുകളാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചുനൽകിയത്. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, ജോയി ആനിത്തോട്ടം, കെ.എസ്. സജീവ്, പ്രശാന്ത് രാജു, ജിതിൻ ഉപ്പുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.