മുട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് മുട്ടം യൂണീറ്റിന്റെ നേതൃത്വത്തിൽ പൊതുനിരത്തിൽ ജോലി ചെയ്യുന്ന പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ, ടൗണിലൂടെ കടന്ന് പോയ പൊതുജനങ്ങൾ എന്നിവർക്ക് ജ്യൂസ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് എ, എ, അരുൺ കണ്ണംപള്ളി,റെന്നി ചെറിയാൻ,രാഹുൽ ചെറിയാൻ, സാൽവിൻ സാബു,സോണി ബേബി റിജൊ, അൽഫോൻസ് എന്നിവർ നേതൃത്വം നൽകി.