കട്ടപ്പന: ഈസ്റ്റർ ദിനത്തിൽ ജില്ലയിലെ വിവിധ പള്ളികളിൽ കുർബാനയും പ്രത്യേക പ്രാർഥനകളും ഉയിർപ്പിന്റെ ശുശ്രൂഷകളും നടക്കും. ലോക്ക് ഡൗൺ നിയന്ത്രണം തുടരുന്നതിനാൽ ഭൂരിഭാഗം പള്ളികളിലും നടക്കുന്ന ചടങ്ങുകൾ വെബ് കാസ്റ്റിംഗിലൂടെ വിശ്വാസികൾക്ക് വീട്ടിലിരുന്നു വീക്ഷിക്കാം. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിയ്ക്കൽ കാത്തിരപ്പള്ളി അക്കര പള്ളിയിലും മറ്റു പള്ളികളിൽ അതാതു ഇടവക വികാരിമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.