belgi
കിറ്റ് ശാഖയോഗം പ്രസിഡന്റ് ബെൽഗി ബാബു വിതരണം ചെയുന്നു. വൈസ് പ്രസിഡന്റ് പുഷ്‌ക്കരൻ, സെക്രട്ടറി സജിമോൻ, കമ്മറ്റി അംഗം ഷിജു, വനിതാ സംഘം സെക്രട്ടറി ജയാ ഷാജി എന്നിവർ സമീപം

കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കുമളി ശാഖാ പ്രസിഡന്റ് ബെൽഗി ബാബു, വൈസ് പ്രസിഡന്റ് പുഷ്‌കരൻ മണ്ണാറത്തറയിൽ, സെക്രട്ടറി സജിമോൻ, കമ്മിറ്റി അംഗങ്ങളായ ഷിജു വെള്ളി, ഷാജി വാളിപ്ലാക്കൽ, രാജൻ ഇടുംബാവനത്തിൽ, വനിതാ സംഘം സെക്രട്ടറി ജയാ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങൾ ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകിയത്. ദുരിതമനുഭവിക്കുന്ന 25 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്.