വെള്ളിയാമറ്റം: ചീട്ടുകളി സംഘത്തെ പണവുമായി പൊലീസ് പിടികൂടി. വെള്ളിയാമറ്റം സ്വദേശികളായ തൈതോട്ടത്തിൽ അരുൺ (31), ചെറുതോട്ടായിൽ ജെൻസ് മാത്യു (40), ചെറുതോട്ടായിൽ ബിജു (43), തോട്ടത്തിൽ ജെൻസൺ (40) എന്നിവരെയാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. 1200 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കാഞ്ഞാർ സി.ഐ അനിൽകുമാർ, എസ്.ഐ കെ. സിനോദ് എന്നിവർ നേതൃത്വം നൽകി.