തൊടുപുഴ: ലോക്ക്ഡൗണിനെ തുടർന്ന് ജനം നട്ടംതിരിയുന്ന സാഹചര്യത്തിൽ തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും പോത്തിറച്ചിയുടെയും കോഴിയിറച്ചിയുടെയും വില അന്യായമായി വർദ്ധിപ്പിച്ചതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയംഗം ടോമി ജോർജ് മുഴക്കുഴിയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്തുപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.